സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ വ്യാവസായിക പരിശീലനവകുപ്പ് പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്ത് ഐ.ടി.ഐ കൾ സ്ഥാപിച്ച് അതുവഴി എൻ.സി.വി.റ്റി / എസ്.സി.വി.റ്റി പദ്ധതികൾ പ്രകാരമുള്ള വിവിധ ട്രേഡുകളിൽ തൊഴിൽ പരിശീലനം, നാഷണൽ അപ്രന്റീസ്ഷിപ്പ് ആക്ട് പ്രകാരം അപ്രന്റീസ് പരിശീലന പദ്ധതി, കേന്ദ്രസർക്കാരിന്റെ മറ്റ് തൊഴിൽ നൈപുണ്യവികസന പദ്ധതികൾ (സെന്റർ ഓഫ് എക്സലൻസ്, പി.പി.പി, പി.എം.കെ.വി.വൈ) എന്നിവ വ്യാവസായിക പരിശീലന വകുപ്പ് നടപ്പിലാക്കി വരുന്നു.