ഐ.ടി.ഐ

നൈപുണ്യത്തിന്‍റെ പുനർരൂപീകരണത്തിന്

പതിവുചോദ്യങ്ങൾ

കേരളത്തിലെ ഏതു ഗവണ്മെൻറ് ഐ ടി ഐ യുടെ ഏതു ട്രേഡ് അപേക്ഷിക്കുന്നതിനും 100 രൂപയാണ് ഫീസ്. (അക്ഷയ കേന്ദ്രം, മറ്റ് കമ്പ്യൂട്ടർ സെന്ററുകൾ എന്നിവിടങ്ങളിൽ ഫീസിന് പുറമെ ₹30/- വരെ സർവ്വീസ് ചാർജ് ഇനത്തിൽ ഈടാക്കാവുന്നതാണ്.)
അപേക്ഷാഫീസ് ഓൺലൈൻ ആയിട്ടാണ് സ്വീകരിക്കുന്നത്. ഓൺലൈൻ ആയി അപേക്ഷാഫീസ് ഒടുക്കുവാൻ സാധിക്കാത്തവർക്ക് തൊട്ടടുത്ത സർക്കാർ ഐ ടി ഐയുമായി ബന്ധപ്പെട്ട് അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്.
ഇല്ല. അപേക്ഷകൻ തൻ്റെ അപ്ലിക്കേഷൻ നമ്പറോ, മൊബൈൽ നമ്പറോ നൽകിയാൽ മതി.
സാധിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ മാറ്റങ്ങൾ അനുവദനീയമാണ്.
അപേക്ഷിക്കുവാൻ സാധിക്കും. പ്രൈവറ്റ് ഐ ടി ഐ യിൽ ട്രെയിനിങ് കഴിഞ്ഞവർക്കും ഗവൺമെൻറ് ഐ ടി ഐ യിൽ അപേക്ഷിക്കാം
48 മണിക്കൂർ സമയം കഴിഞ്ഞ്, റസീപ്റ്റ് ജനറേറ്റ് ആയിട്ടില്ല എങ്കിൽ മാത്രം വീണ്ടും ഓൺലൈനായി ഫീസ് ഒടുക്കാവുന്നതാണ്.